എന്നെങ്കിലും ഒരിക്കൽ നിൻ കൈകോർത്ത് കൂടെ നടക്കാനും, ചേർത്ത്
പിടിക്കാനും പറ്റാതെ ഞാൻ മറ്റൊരു ലോകത്തേക്ക് പോയിട്ടുണ്ടെങ്കിൽ ഓർക്കുക....
ഏതു ലോകത്തും എത്ര ജന്മങ്ങൾ കഴിഞ്ഞാലും നീ തന്നെ ആയിരിക്കും
എന്റെ ജീവനെന്ന്..
എന്നോടുള്ള പ്രണയം നിന്റെ മനസ്സിൽ നിറയുമ്പോൾ പോവുക
കടൽക്കരയിലേക്ക്.. തിരകൾ എണ്ണിനിൽക്കുമ്പോൾ നിന്റെ ചെവിയെ മൂടി നിൽക്കുന്ന
മുടിയിഴകൾ കാറ്റിനാൽ തഴുകുന്ന നേരം നീ ഒർക്കുക,
അദ്ര്ശ്യനായി വന്നു നിൻ മുടിയിഴകളെ പിന്നിലേക്ക് മാടി
വെയ്ക്കുന്നത് എന്റെ വിരലുകളാണെന്ന്..
എന്റെ ചുമ്പനം ഏൽക്കാൻ കൊതിക്കുന്ന നേരം ഇരുളിനാൽ മൂടി
നിൽക്കുന്ന ആകാശത്തേയ്ക്ക് നോക്കുക.. കണ്ണുചിമ്മി കാട്ടുന്ന നക്ഷത്രത്തെ നോക്കി നീ
കണ്ണടച്ചു നിൽക്കുമ്പോൾ ഓർക്കുക... നിന്റെ നെറുകയിൽ വീഴുന്ന ഓരോ നേർത്ത
മഞ്ഞുകണങ്ങളും ഞാൻ നിനക്ക് നൽകുന്ന ചുംബനങ്ങൾ ആണെന്ന്.
Jithu

No comments:
Post a Comment